അക്ഷരങ്ങളുടെ സർഗാത്മക അനുഭൂതി തൊട്ടറിയണം: മന്ത്രി കടന്നപ്പള്ളി
1580979
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: അക്ഷരങ്ങളിലൂടെ ലഭിക്കുന്ന സർഗാത്മക അനുഭൂതിയെ ഓരോ ദിവസവും തൊട്ടറിയണമെന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വളർച്ച മനുഷ്യന്റെ സർഗത്മകതയെ ബാധിക്കുന്നതിനെ മറികടക്കാൻ വായനയിലൂടെ സാധിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, സമഗ്രശിക്ഷാ കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഇ.സി. വിനോദ്, കണ്ണൂർ ഡിഇഒ വി. ദീപ, വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. സുധീർ, കാരയിൽ സുകുമാരൻ, സൗമ്യ മത്തായി എന്നിവർ പ്രസംഗിച്ചു.