കോളിക്കടവ് തെങ്ങോല പാലത്തിന് സമീപം ചാക്കുകളിൽ മാലിന്യം തള്ളി
1580999
Sunday, August 3, 2025 7:58 AM IST
ഇരിട്ടി: കോളിക്കടവ് തെങ്ങോല പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ ചാക്കുകളിൽ മാലിന്യം തള്ളി. പുഴയോട് ചേർന്ന ഭാഗത്ത് പത്തിലധികം ചാക്കുകളിൽ കെട്ടിയ നിലയിലാണ് മാലിന്യം തള്ളിയത്. ആൾപാർപ്പില്ലാത്ത സ്ഥലത്ത് കുറ്റിക്കാട്ടിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
ഈ പ്രദേശത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കഴിഞ്ഞദിവസം കോളിക്കടവ് സ്വദേശിയായ വ്യാപാരിക്കെതിരേ പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. പാലത്തിന് സമീപം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികളാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.