സ്റ്റാർട്ട് അപ്പ് സെമിനാർ നടത്തി
1580993
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: കൂട്ടായ്മയിലൂടെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിക്കാം എന്ന വിഷയത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, മൈസോൺ, ചെറുകിട വ്യവസായ അസോസിയേഷൻ, പോസിറ്റീവ് കമ്യൂൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ നടത്തി.
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ചേംബർ ഡയറക്ടർമാരായ കെ.പി. രവീന്ദ്രൻ, ടി. സന്തോഷ്കുമാർ, മൈസോൺ സിഇഒ ഡോ. എ. മാധവൻ, അഭിലാഷ് കരിച്ചേരി, മുൻ ലോക കേരള സഭാംഗം രൂപക്, കെഎസ്എസ്ഐ സംസ്ഥാന സെക്രട്ടറി ജോസഫ് പൈകട, ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം, എൻഎംസിസി യംഗ് എന്റർപ്രണേഴ്സ് ചെയർമാൻ നിർമൽ നാരായണൻ, മൂസ ഷിഫ, എന്നിവർ പ്രസംഗിച്ചു.