ലോട്ടറി സ്റ്റാൾ അജ്ഞാതർ താഴിട്ട് പൂട്ടി
1581136
Monday, August 4, 2025 2:14 AM IST
തളിപ്പറമ്പ്: രാത്രി ലോട്ടറി സ്റ്റാൾ അടച്ച് ഉടമ പോയതിന് പിന്നാലെ അജ്ഞാതർ സ്റ്റാൾ മറ്റൊരു താഴിട്ട് പൂട്ടി. ധർശാല എൻജിനിയറിംഗ് കോളേജിന് സമീപം ലോട്ടറി വില്പന നടത്തുന്ന ബക്കളം മൈലാട് സ്വദേശി ഷീമയുടെ ലോട്ടറി സ്റ്റാളാണ് പൂട്ടിയത്.
ശനിയാഴ്ച രാത്രി സ്റ്റാൾ പൂട്ടിയതിന് ശേഷം ഇന്നലെ രാവിലെ തുറക്കാനെത്തിയപ്പോഴാണ് മറ്റൊരു പൂട്ട് കണ്ടത്. വിവിരമറിഞ്ഞെത്തിയ സിഐടിയു ലോട്ടറി തൊഴിലാളി അസോസിയേഷൻ നേതാക്കളും ചേർന്ന് പൂട്ട് മുറിച്ചു മാറ്റിയാണ് സ്റ്റാൾ തുറന്നത്.
ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ദ്രോഹിക്കുന്ന സമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
നേരത്തെ ബക്കളത്ത് നടത്തിയിരുന്ന ലോട്ടറി സ്റ്റാൾ ഷീമ ധർമശാലയിലേക്ക് മാറ്റിയതായിരുന്നു. ഷീമയുടെ പരാതിയൽ തളിപ്പറന്പ് പോലീസ് കേസെടുത്തു.