ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
1581367
Tuesday, August 5, 2025 1:52 AM IST
പെരിങ്ങോം: പെരിങ്ങോം-വയക്കര പഞ്ചായത്ത് സിഡിഎസിന്റെ നേത്യത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സി.വി. സ്മിത അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു രാജൻ കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ ബീവി, പഞ്ചായത്തംഗം പുഷ്പമോഹൻ, കെ. രാധാമണി എന്നിവർ പ്രസംഗിച്ചു. ചക്ക കൊണ്ടുണ്ടാക്കിയ അന്‍പതിൽപ്പരം വിഭവങ്ങളും ഇലക്കറികളും ഫെസ്റ്റിലുണ്ടായിരുന്നു. വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങി ധാരാളം പേർ പങ്കെടുത്തു.