ടിഎസ്എസ്എസ് കോട്ടൂർ ട്രസ്റ്റ് വാർഷിക പൊതുയോഗം
1581131
Monday, August 4, 2025 2:14 AM IST
കോട്ടൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള കോട്ടൂർ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോബി എടത്തനാല് സിഎസ്ടി അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിജോ ജോസ് മഞ്ചപ്പിള്ളിൽ ആമുഖപ്രഭാഷണവും ടിഎസ്എസ്എസ് പ്രോഗ്രാം മാനേജർ ലിസി ജിജി മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ലിറ്റ്ന മനോജ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കോട്ടൂർ പാരിഷ് കോ-ഓർഡിനേറ്റർ സൈജോ വട്ടക്കാവുങ്കൽ, വർഗീസ് പുളിയൻപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.