ജില്ലാ വടംവലി ജേതാക്കൾക്ക് സ്വീകരണം നൽകി
1580982
Sunday, August 3, 2025 7:58 AM IST
ചെറുപുഴ: ജില്ലാ വടംവലി മത്സരത്തിൽ ചാന്പ്യൻമാരായ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അണ്ടർ 17 പെൺകുട്ടികളുടെ ടീമിനും രണ്ടാം സ്ഥാനം നേടിയ അണ്ടർ 19 പെൺകുട്ടികളുടെ ടീമിനും മൂന്നാംസ്ഥാനം നേടിയ അണ്ടർ 19 ആൺകുട്ടികളുടെ ടീമിനും സ്കൂളിൽ സ്വീകരണം നൽകി.
പ്രിൻസിപ്പൽ കെ.വി. സജി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ കെ.വി. രാജൻ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. കായികാധ്യാപകൻ സുനീഷ് ജോർജ്, കോച്ചുമാരായ കെ.സി. മുകേഷ്, ഗോഡ് വിൻ ജോസഫ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.