പി.ടി. ചാക്കോ, വിഎസ് അനുസ്മരണം നടത്തി
1580984
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി. ചാക്കോ, വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ അനുസ്മരണം നടത്തി. കണ്ണൂർ റെയിൻബോ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ഭാരവാഹികളായ ബാബു സെബാസ്റ്റ്യൻ, ബാബു അണിയറ, സണ്ണി പരവരാകത്ത്, ബിജു പുളിയ്ക്കൽ, ടോമിച്ചൻ നടുത്തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.