കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
1581135
Monday, August 4, 2025 2:14 AM IST
നടുവിൽ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. സ്കൂട്ടർ യാത്രക്കാരനും നടുവിൽ സ്വദേശിയുമായ അബ്ദുള്ളക്കുട്ടിക്കാണ് (25) പരിക്കേറ്റത്. പടിഞ്ഞാറെ കവലയിൽ ശനിയാഴ്ച രാത്രിയാണ് അപകടം.
ഇൻഡിക്കേറ്ററിട്ട് റോഡിന്റെ മറുഭാഗത്തേക്ക് വരികയായിരുന്ന കാറിൽ സ്കൂട്ടി വന്നിടിക്കുകയായിരുന്നു. പടപ്പേങ്ങാട് സ്വദേശിയുടേതാണ് കാറ്. അബ്ദുള്ളക്കുട്ടിക്ക് കാലുകളിലാണ് പരിക്കേറ്റത്. തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.