ഗ്രീൻ ഇനീഷ്യേറ്റീവ് പ്രോഗ്രാമിൽ ഇരിട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് പേരട്ട ഗവ. എൽപി സ്കൂൾ
1580995
Sunday, August 3, 2025 7:58 AM IST
ഇരിട്ടി: കണ്ണൂർ ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ഗ്രീൻ ഇനീഷ്യേറ്റീവ് കണ്ണൂർ പരിപാടിയിൽ ഇരിട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് പേരട്ട ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ നിർമിച്ച ഉത്പന്നം ജില്ലാ കളക്ടർ അരുൺ കെ. വിജയന് കൈമാറി. പായം പഞ്ചായത്തിന്റെ ഗ്രീൻ പോലീസ് കേഡറ്റ് പദ്ധതി പ്രകാരം പേപ്പർ മാലിന്യംകൊണ്ടു നിർമിച്ച മാൻ കുട്ടിയെയാണ് കളക്ടർക്ക് സമ്മാനിച്ചത്.
പായം പഞ്ചായത്തിനു വേണ്ടി അഡോൺ ഫിലിപ്പ്, എം.എ. ആദിദേവ്, ധാവാൻ വി. ബിജു, തൻഹ ഫാത്തിമ, ഫാത്തിമ മൂസ, പേരട്ട അധ്യാപിക നജ്മ, ജയപ്രകാശ് പന്തക്ക എന്നിവർ പങ്കെടുത്തു. ഇരിട്ടി ബിആർസിക്ക് വേണ്ടി അധ്യാപകരായ അരുൺ, വിനോദ്കുമാർ എന്നിവരും പങ്കെടുത്തു. മാലിന്യസംസ്കരണ രംഗത്ത് ഭാവനാപൂർണമായ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികൾക്ക് ശുചിത്വ മിഷന്റെ അഭിനന്ദന സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ വിതരണം ചെയ്തു.