അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തി
1581912
Thursday, August 7, 2025 2:01 AM IST
കണ്ണൂര്‍: അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ. മനോഹരന് ഉദ്ഘാടനം ചെയ്തു.
പോഷണ്‍ ട്രാക്കിലെ അപാകതകള്‍ പരിഹരിക്കുക, പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രവര്‍ത്തന സജ്ജമായ ഫോണ്‍ നല്‍കുക, മേലുദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ജിവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. അസോസിയേഷന് ജില്ലാ പ്രസിഡന്റ് ശ്രീജാ കുമാരി അധ്യക്ഷത വഹിച്ചു. കെ.പി. ഭവാനി, കെ. അശോകന്, പി. പ്രസന്ന, എം.എം. അനിത, ടി.വി. രജനി, കെ. അശോകന് എന്നിവർ പ്രസംഗിച്ചു