ഹൈബ്രിഡ് പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം
1581623
Wednesday, August 6, 2025 1:13 AM IST
ചെറുപുഴ: പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 2025-26 പദ്ധതി പ്രകാരം രണ്ടേക്കറോളം ഹൈബ്രിഡ് പച്ചക്കറി കൃഷി ചെയ്ത എം.സി. ഷാജിയുടെ കൃഷിയിടത്തിൽ പച്ചക്കറി വിളവെടുപ്പു ഉദ്ഘാടനം നടന്നു.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വെള്ളരി, കക്കിരി, നരമ്പൻ, ചുരക്ക, മത്തൻ, പടവലം എന്നിവയാണു കൃഷി ചെയ്തത്. മറ്റുവർഷങ്ങളിൽ നിന്നും വിഭിന്നമായി ഈ വർഷത്തെ പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി കൃഷിയിൽ മികച്ച വിജയം നേടുവാൻ ഷാജിക്ക് സാധിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ബീവി, കൃഷി ഓഫീസർ ടി.വി. തുഷാര, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.