ഐടി ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമം നടത്തി
1581624
Wednesday, August 6, 2025 1:13 AM IST
ആലക്കോട്: ഇരിക്കൂർ നിയോജക മണ്ഡലം ദിശാ ദർശൻ പദ്ധതിയുടെ ഭാഗമായ ഭാഷാമൃതം പരിപാടിയിൽ ആലക്കോട് എൻഎസ്എസ്എൽപി സ്കൂളിന് ലഭിച്ച ഒരു ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് എം.എൻ. സുധീഷ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ നോർത്ത് എഇഒ കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബി. രഞ്ജിനി,കെ.കെ.സജ്ന എന്നിവർ പ്രസംഗിച്ചു.