ചങ്ങാതിക്കൊരു തൈ പദ്ധതി
1581625
Wednesday, August 6, 2025 1:13 AM IST
ചെറുപുഴ: കുട്ടികളിൽ പരസ്പര സ്നേഹം, സൗഹൃദം, പങ്കുവയ്ക്കൽ എന്നീ മൂല്യങ്ങൾ വളർത്തുന്നതിനായി കോഴിച്ചാൽ സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിൽ ചങ്ങാതിമാർക്ക് വൃക്ഷതൈ സമ്മാനിക്കുന്ന ചങ്ങാതിക്കൊരു മരം പദ്ധതി നടപ്പാക്കി. പിടിഎ പ്രസിഡന്റ് ജിസ് ജോർജ് ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് എം.ജെ. ഷെറ്റി, മുഖ്യാധ്യാപിക എം.എം. മേരി, പി.ജെ. അൽഫോൻസ, ബിബിന ജോർജ്, സ്വപ്ന ജോർജ് എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ഉദയഗിരി പഞ്ചായത്ത് തല ഉദ്ഘാടനം കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു. പഞ്ചായത്തംഗം എം.സി. ജനാർദനൻ അധ്യക്ഷത വഹിച്ചു.
കെ.ടി. സുരേഷ് കുമാർ, എ.പി. രാജേഷ്, കെ.കെ. രതി, ജയ്നി മാത്യു , ഇന്ദു, ടി.വി. ശ്യാമള, മുഖ്യ അധ്യാപിക കെ. ലീനകുമാരി, നിധീഷ് എന്നിവർ പ്രസംഗിച്ചു. ആയിരം വ്യക്ഷതൈകളാണ് ചങ്ങാതിക്കൊരു തൈ പദ്ധതിയിലൂടെ നടുന്നത്.