ടിഎസ്എസ്എസ് വായാട്ടുപറമ്പ് ട്രസ്റ്റ് വാർഷിക പൊതുയോഗം
1581910
Thursday, August 7, 2025 2:01 AM IST
വായാട്ടുപറമ്പ്: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) വായാട്ടുപറമ്പ് ട്രസ്റ്റ് വാർഷിക പൊതുയോഗം ട്രസ്റ്റ് പ്രസിഡന്റ് ലൂക്കോസ് പുല്ലൻകുന്നേൽ പതാക ഉയർത്തി തുടക്കം കുറിച്ചു. ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. വായാട്ടുപറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.എസ്. മോഹനൻ വാർഷിക റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി ഡോളി ബെന്നി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
വായാട്ടുപറമ്പ് ഫൊറോന സഹവികാരി ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, ടിഎസ്എസ്എസ് ആലക്കോട് മേഖലാ സെക്രട്ടറി ഷാജി കുന്നുംപുറം, യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് പുല്ലൻകുന്നേൽ, ഇടവക കോ-ഓഡിനേറ്റർ പി.ജെ. മാത്യു, ഒ.ജെ. സ്കറിയ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
മികച്ച അടുക്കളത്തോട്ടങ്ങൾ, ഗ്രാമിക ഗ്രൂപ്പുകൾ എന്നിവയ്ക്കുള്ള സമ്മാനങ്ങളും വിദ്യാഭ്യാസ വായ്പകളും റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകി. സണ്ണി മരുതാനിക്കാട്ട്, ലാലി ഷാജി, ബിജു കൊട്ടാരം, സജി നിരപ്പേൽ, ലിൻസി കണ്ണാംപാടം, ജോഷി പൂക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.