വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1581555
Tuesday, August 5, 2025 10:04 PM IST
കൂത്തുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കേ കതിരൂർ കള്ളുഷാപ്പിനു സമീപം നീലാഞ്ജനത്തിൽ പ്രമീളയാണ് (57) മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വലിയവെളിച്ചം ശാന്തിവനത്തിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെ കൂത്തുപറമ്പ്-തലശേരി റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം.
മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. പരേതനായ ബാലൻ-വിമല ദന്പതികളുടെ മകളാണ്. ഭർത്താവ്: മോഹനൻ. മക്കൾ: ഷിൻസി, ഷിമിത്ത്, ഷിഗിൽ. മരുമകൻ: രഗിൽ. സഹോദരങ്ങൾ: പ്രകാശൻ, പ്രമോദ്, പ്രവീണ, പരേതയായ പ്രസീന.