ജില്ലാ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 11ന്; സംഘാടക സമിതി രൂപീകരിച്ചു
1581913
Thursday, August 7, 2025 2:01 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയതായി നിർമിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അടക്കം വിവിധ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടികളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളും യോഗത്തിൽ രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, എഡിഎം കലാഭാസ്കർ, ഡിഎംഒ ഡോ. എം.പിയൂഷ്, ഡിപിഎം ഡോ. അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.