പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
1581614
Wednesday, August 6, 2025 1:13 AM IST
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് പാതയിലെ പള്ളൂർ സബ്സ്റ്റേഷനു സമീപത്തെ സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. പുക കണ്ടയുടനെ സ്കൂട്ടറിൽ നിന്നിറങ്ങിയതിനാൽ ഓടിച്ചയാൾ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷബീലാണ് വണ്ടിയോടിച്ചിരുന്നത്. മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.