പ്രഥമചന്ദ്രൻ കീഴുത്തള്ളി പുരസ്കാരം കണ്ണൂർ ശ്രീലതയ്ക്ക് സമ്മാനിക്കും
1581619
Wednesday, August 6, 2025 1:13 AM IST
കണ്ണൂർ: സിപിഎം നേതാവും മുൻകാല നാടക ഗാനരചയിതാവുമായ ചന്ദ്രൻ കീഴുത്തള്ളിയുടെ സ്മരണാർഥം പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പഴയകാല നാടക നടി കണ്ണൂർ ശ്രീലതയ്ക്ക്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങു ന്ന പുരസ്കാരം 24 ന് വൈകുന്നേരം നാലിന് തോട്ടട ഐടിഐയ്ക്ക് സമീപം നടക്കുന്ന ചടങ്ങിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സമ്മാനിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ സമാപനം കുറിച്ച് ജില്ലാതല നാടക ഗാന മത്സരവും അരങ്ങേറും. പത്ര സമ്മേളന ത്തിൽ കെ.വി. അജിത്ത് കുമാർ, പ്രത്യുഷ് പുരുഷോത്തമൻ, സി.എ. പദ്മനാഭൻ, ജനു ആയിച്ചാൻകണ്ടി, എം.വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.