ദേശീയ ഗ്രേപ്ലിംഗിൽ മെഡൽ നേട്ടവുമായി സെന്റ് മൈക്കിൾസ് സ്കൂൾ
1581919
Thursday, August 7, 2025 2:01 AM IST
കണ്ണൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നടന്ന അഞ്ചാമത ദേശീയ ഗ്രേപ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയവരില്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികതാരങ്ങളും.
ആണ്‍കുട്ടികളുടെ വിത്ത് ഗി, വിത്തൗട്ട് ഗി വിഭാഗങ്ങളിൽ സ്കൂളിലെ ആഷ്ലി ജോൺ രണ്ടു സ്വർണം നേടി. അലൻ സി. ജോസ് (ഒരു ഒരു സ്വർണം, ഒരു വെള്ളി) പി. ആദിദേവ് (രണ്ടു വെള്ളി) ടി.കെ.അമേഗ് (ഒരു വെള്ളിയും ഒരു വെങ്കലവും) ആല്ഡ്രിന് ജെ. മെന്‍ഡോസ, അലോഷ്യസ് സാല്‍വദോര്‍ മെന്‍ഡോസ,കെസ്റ്റര്‍ തോമസ് കുറിച്ചിയില്‍, ബെസ്റ്റര്‍ ജോസഫ് കുറിച്ചിയില്‍ എന്നിവർ ഓരോ വെങ്കലവും നേടി.
മെഡൽ ജേതാക്കൾക്ക് സ്കൂളിൽ സ്വീകരണം നൽകി