വൈദ്യുത തൂൺ ചെരിഞ്ഞ് അപകടാവസ്ഥയിലായി
1581911
Thursday, August 7, 2025 2:01 AM IST
ആലക്കോട്: അപകടത്തിന് വഴിയൊരുക്കി റോഡിലേക്ക് വൈദ്യുത തൂൺ ചാഞ്ഞു നിൽക്കുന്നു. ദിനം പ്രതി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന കൊട്ടയാട് കവല- കുറ്റിപ്പുഴ റോഡിലാണ് വൈദ്യുത തൂൺ അപകടാവസ്ഥയിലായത്.
കനത്ത മഴയിൽ തൂണിന്റെ ചുവട്ടിലെ മണ്ണ് ഒഴുകിപ്പോയതാണ് തൂണ് ചരിയാൻ ഇടയാക്കിയത്. തൂണ് ഏത് സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. ആലക്കോട് സെക്ഷൻ പരിധിയിലെ തൂണാണ് ഒരുമാസത്തിലധികമായി അപകടാവസ്ഥയിൽ നില നിൽക്കുകയാണ്. പരാതി നൽകിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.