അങ്കണവാടി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി
1581617
Wednesday, August 6, 2025 1:13 AM IST
കണ്ണൂർ: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) പ്രവർത്ത കർ സൂചനാ പണിമുടക്ക് നടത്തി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
2025 മാർച്ചിൽ നടത്തിയ സമരത്തിനൊടുവിൽ ധനകാര്യ മന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്നും, ഫെഡറേഷൻ നല്കിയ നിവേദനത്തിൽ പറയുന്ന ആവശ്യങ്ങൾ ഉടനടി അനുവദിക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.സി. സ്മിത അധ്യഷത വഹിച്ചു. രേഖ ജേക്കബ്, കെ.വി. ശ്യാമള, ശ്രീജ മഠത്തിൽ, രാഹുൽ കായക്കൂൽ, കൂക്കിരി രാജേഷ്, ഇനാഫ്, വിമല എന്നിവർ പ്രസംഗിച്ചു.