സിബിഎസ്ഇ വോളിബോൾ: എടത്തൊട്ടി നവജ്യോതിക്ക് വീണ്ടും ഓവറോൾ കിരീടം
1581613
Wednesday, August 6, 2025 1:12 AM IST
എടത്തൊട്ടി: സിബിഎസ്ഇ സ്റ്റേറ്റ് (ക്ലസ്റ്റർ 10) വോളിബോൾ ടൂർണമെന്റിൽ എടത്തൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ വീണ്ടും ഓവറോൾ ചാന്പ്യൻമാരായി.
തൃശൂർ തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ കേരളമാകെയുള്ള സിബിഎസ്ഇ സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ നവജ്യോതിയിലെ വിദ്യാർഥികൾ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ ചാന്പ്യൻമാരും അണ്ടർ 17 ആൺകുട്ടികളുടെയും അണ്ടർ 14 പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ റണ്ണറപ്പുമായാണ് നവജ്യോതി ഓവറോൾ കിരീടം സ്വന്തമാക്കിയത്. കായികാധ്യാപകരായ കൊച്ചുറാണി, രാജേഷ് എന്നിവരാണ് ടീമിനെ പരിശീലിപ്പിച്ചത്. തുടർച്ചയായി 14 വർഷം കണ്ണൂർ സഹോദയയുടെ വോളിബോൾ ടൂർണമെന്റിൽ വിജയകിരീടം ചൂടിയ ചരിത്രവും നവജ്യോതിക്കുണ്ട്.