"ചങ്ങാതിക്ക് ഒരു തൈ' പദ്ധതി
1581907
Thursday, August 7, 2025 2:01 AM IST
പയ്യാവൂർ: ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ "ചങ്ങാതിക്ക് ഒരു തൈ' പദ്ധതി നടപ്പാക്കി. പയ്യാവൂർ പഞ്ചായത്ത് ചാമക്കാൽ വാർഡംഗം പ്രഭാവതി മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ശേഖരിച്ചു കൊണ്ടുവന്ന വൃക്ഷത്തൈകൾ ഓരോരുത്തരും സഹപാഠികൾക്കു കൈമാറി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ജോസ്മി ജോസ്, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, പി. ശില്പ, ടി.വി. ദീപ, എം.ടി. മധുസൂദനൻ, രജനി റിൻസ് എന്നിവർ നേതൃത്വം നൽകി.
കുടിയാന്മല: ലോക സൗഹൃദ ദിനാചരണ ഭാഗമായി കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ സഹപാഠികൾക്ക് വൃക്ഷത്തൈകൾ കൈമാറി. സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഇവ മരിയ പോൾ സ്കൂൾ ഇക്കോ ക്ലബ് ലീഡർ എ.ആർ.അജ്വിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബെൽജിമോൾ ബാബു, സൈജു ടോംസ് എന്നിവർ നേതൃത്വം നൽകി.