സിപിഎം ഭരണത്തിൽ കേരളം ക്രൈം സ്റ്റേറ്റായി മാറി: മുല്ലപ്പള്ളി രാമചന്ദ്രൻ
1581916
Thursday, August 7, 2025 2:01 AM IST
കണ്ണൂർ: ഒന്പത് വർഷത്തെ സിപിഎം ഭരണത്തിലൂടെ കേരളം കുറ്റകൃത്യങ്ങളുടെ സംസ്ഥാനമായി മാറിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക, ആറു ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 2021 ന് ശേഷം വിരമിച്ച ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച ദ്വിദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ,പി. സുഖ്ദേവൻ, ഡോ.കെ.വി. ഫിലോമിന, ടി.ഒ. ഗംഗാധരൻ ,രവീന്ദ്രൻ കൊയ്യോൻ ,കെ.രാധാകൃഷ്ണൻ ,എ.കെ.സുധാകരൻ, കെ.പി. ഭാസ്കരൻ, കെ.സി രാജൻ, പി.പി ചന്ദ്രാംഗതൻ ,എം.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.