കാർ സ്കൂട്ടറിലിടിച്ച് കടയിലേക്കു പാഞ്ഞുകയറി; രണ്ടുപേർക്ക് പരിക്ക്
1581918
Thursday, August 7, 2025 2:01 AM IST
മട്ടന്നൂർ: കാർ നിയന്ത്രണം വിട്ടു സ്കൂട്ടറിലിടിച്ച് കടയിലേക്കു പാഞ്ഞു കയറി. കാർ യാത്രക്കാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു.
ഇന്നലെ രാവിലെ പതിനൊന്നോടെ മട്ടന്നൂർ-തലശേരി റോഡിൽ കനാലിനു സമീപത്തെ എൻഎസ്എസ് ബിൽഡിംഗിനു മുന്നിലായിരുന്നു അപകടം. തലശേരി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്കു വരികയായിരുന്നു കാർ നിയന്ത്രണം വിട്ടു മട്ടന്നൂർ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചശേഷം സമീപത്തെ സിമന്റ് കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. അപകടം നടക്കുമ്പോൾ കടയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ സ്കൂട്ടറിലെ യാത്രക്കാരനും കാർ യാത്രക്കാരനും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.