പേ വിഷബാധ ബോധവത്കരണ ക്ലാസ് നടത്തി
1581620
Wednesday, August 6, 2025 1:13 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പേ വിഷബാധ പ്രതിരോധം അറിവാണ് ബലം, ഭയമല്ല വേണ്ടത് എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എഡ്യൂക്കേഷണൽ ഓഫീസർ ബിജു ആന്റണി ക്ലാസ് നയിച്ചു.
പൊതുജനാരോഗ്യത്തിന് എക്കാലത്തും വലിയ വെല്ലുവിളി ഉയർത്തുന്ന ജന്തുജന്യ രോഗമായ പേവിഷബാധ അഥവാ റാബിസ് രോഗത്തെയും അതിന്റെ പ്രതിരോധത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം.സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം, അധ്യാപകരായ ലൈലാ സെബാസ്റ്റ്യൻ, ജോസ് ജോസഫ്, ബിബിൻ മാത്യു, മായ. കെ ജോർജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.