ടിഎസ്എസ്എസ് പൊട്ടംപ്ലാവ് ട്രസ്റ്റ് വാർഷിക പൊതുയോഗം
1581622
Wednesday, August 6, 2025 1:13 AM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) പൊട്ടംപ്ലാവ് ട്രസ്റ്റിന്റേയും, മഹിളാ സേവാ സംഘത്തിന്റേയും (എംഎസ്എസ്) സംയുക്ത വാർഷിക പൊതുയോഗം പൊട്ടംപ്ലാവ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. മിനി ജോർജ്, സോജി പുളിയ്ക്കൽ, ലിസി ജിജി, ആനിമേറ്റർ സിസ്റ്റർ ലീമ റോസ് എസ്കെഡി, മിനി വെട്ടിയ്ക്കൽ, എൽസി പറമ്പേൽ, സിന്ധു പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.