തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ
1581554
Tuesday, August 5, 2025 10:04 PM IST
ഇരിട്ടി: ഇരിട്ടി ടൗണിൽ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ കൂലിത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി.
ടൗണിൽ വർഷങ്ങളായി വിവിധതരത്തിലുള്ള കൂലിപ്പണിയെടുത്ത് ഉപജീവനം നയിക്കുന്ന ദാസന്റെ മൃതദേഹമാണ് ഇരിട്ടി ബസ്സ്റ്റാൻഡ് ബൈപ്പാസ് റോഡിലെ ലോറി സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിന്റെ മുകളിലെ കോണിപ്പടിയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്.
ഇയാൾ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണെന്നു പറയപ്പെടുന്നു. ഇരിട്ടി എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിച്ചുവരികയാണ്.