ജില്ലാ അത്ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിന് തുടക്കം
1582180
Friday, August 8, 2025 2:14 AM IST
തലശേരി: 69- ാമത് ജില്ലാ അത്ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിന് തുടക്കം. അണ്ടര്‍ 14,16,18,20 പുരുഷ, വനിതാ, വിഭാഗങ്ങളിലായാണ് തലശേരി സ്റ്റേഡിയത്തിലും ബ്രണ്ണന്‍ കോളജ് സായ് സിന്തറ്റിക് സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കുന്നത്. ഒന്നാം ദിനം 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 56 പോയിന്റുമായി കണ്ണൂര്‍ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്തും 50 പോയിന്റുമായി തലശേരി അത്ലറ്റിക്സ് ക്ലബ് രണ്ടാം സ്ഥാനത്തും 36 പോയിന്റുമായി ചെറുപുഴ ക്യാപ്റ്റന്‍ അക്കാദമി മീന്തുള്ളി മൂന്നാം സ്ഥാനത്തുമുണ്ട്. അത്ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 9.30 ന് തലശേരി സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി നിര്‍വഹിക്കും.
ഒന്‍പതിന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സാഫ് ഗയിംസ് മെഡല്‍ ജേതാവ് വി.ടി. ഷിജില മുഖ്യാതിഥിയാവും. ജില്ലയിലെ സ്കൂളുകളില്‍ നിന്നും വിവധ ക്ലബുകളില്‍ നിന്നുമായി 700 ഓളം താരങ്ങള്‍ ചാന്പ്യന്‍ഷിപ്പിന്റെ ഭാഗമാകും.