കലാനിധി ട്രസ്റ്റ് സ്മൃതി പുരസ്കാരം പി.ആർ. നാഥനും ടാഗോർ പുരസ്കാരം സൗമ്യയ്ക്കും
1582441
Saturday, August 9, 2025 1:29 AM IST
കണ്ണൂർ: കലാനിധി ട്രസ്റ്റ് രബീന്ദ്രനാഥ പ്രഥമ സ്മൃതി പുരസ്കാരം പി.ആർ. നാഥനും സ്മാരക പുരസ്കാരം സൗമ്യ കൃഷ്ണയ്ക്കും ഭക്ഷിണാമൂർത്തി പ്രഥമ സ്മൃതി പുരസ്കാരം പ്രമോദ് കാപ്പാടിനും ഒ.എസ്. ഉണ്ണികൃഷ്ണനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചേംബർ ഹാളിൽ ഇന്ന് ഉച്ചയ്ക്ക്1.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രബീന്ദ്രനാഥ സ്മൃതി ടാഗോർ സ്പെഷൽ ജൂറി പുരസ്കരം, മാധ്യമ ശ്രേഷ്ഠ പുരസ്കാരം എന്നിവയും വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രതീപ് തൃപ്പരപ്പ്, ഗീതാ രാജേന്ദ്രൻ, പ്രമോദ്കുമാർ അതിരകം എന്നിവരും പങ്കെടുത്തു.