മലയാളികൾക്കായി മംഗളൂരുവിൽ മലബാർ ഫുഡ് ഫെസ്റ്റ് തുടങ്ങി
1582189
Friday, August 8, 2025 2:14 AM IST
മംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ ദി ഓഷ്യൻ പേൾ ഹോട്ടൽ മലയാളികൾക്കായി മലബാർ ഫുഡ് ഫെസ്റ്റ് ഒരുക്കി. വീടിന്റെയും നാടിന്റേയും രുചി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരാഴ്ചക്കാലം മലബാർ ഫുഡ് ഫെസ്റ്റിവൽ തുടരുമെന്ന ഹോട്ടൽ വൈസ് പ്രസിഡന്റ് ബി.എൻ. ഗിരീഷ് അറിയിച്ചു.
കേരളത്തിന്റെ പരമ്പരാഗത പാചക രീതികളെ സ്നേഹിക്കുന്നവർക്കായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ഉത്സവം കരിമീൻ പൊള്ളിച്ചത്, പോംഫ്രെറ്റ് വറ്റിച്ചത്, മലബാർ മീൻ കറി എന്നിവയ്ക്ക് പുറമെ, കടച്ചക്ക റോസ്റ്റ്, ഇടിയപ്പം, പാലപ്പം, കോഴിക്കോട് മട്ടൻ ബിരിയാണി, തലശേരി ചിക്കൻ ബിരിയാണി, തിരുവനന്തപുരം കോഴി റോസ്റ്റ്, തുടങ്ങി അൻപതിലേറെ വിഭവങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.ചുക്ക് കാപ്പിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന മലബാർ ഫുഡ് ഫെസ്റ്റിവൽ ഉച്ചഭക്ഷണവും അത്താഴ വിരുന്നുമായി ക്രമീകരിച്ചിരിക്കുന്നു. കുടുബത്തോടും കൂട്ടുകാരോടുമൊപ്പം മലബാർ ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് 73534 73474 എന്ന നമ്പറിൽ നേരത്തെ ടേബിളുകൾ റിസർവ് ചെയ്യാം.