കാട്ടാന കൃഷി നശിപ്പിച്ചു
1582185
Friday, August 8, 2025 2:14 AM IST
ഇരിട്ടി: പേരട്ട -തൊട്ടിപാലം കുണ്ടേരി ഉപദേശിക്കുന്നിന് സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയത്. കുണ്ടേരിയിലെ സെന്റ് ജോസഫ് കോൺവെന്റിന് സമീപം യോഹന്നാൻ വൈക്കത്തേതിൽ, സുരേഷ് കണ്ണോത്ത് എന്നിവരുടെ കൃഷിയിടത്തിലും വീടിന്റെ മുറ്റത്തുംവരെ ആനയെത്തി .
വനാതിർത്തിയിൽ സൗരോർജവേലിയുണ്ടെങ്കിലും തകർത്താണ് ആനകൾ കടന്നു വരുന്നത്. കൃഷിവകുപ്പിന്റെ സോളാർ തൂക്കുവേലി ഈ മേഖലയിൽ ഇനിയും യാഥാർഥ്യമായിട്ടില്ലെന്നതും കാട്ടാന ശല്യത്തിന് കാരണമാകുന്നുണ്ട്.
കാട്ടാന ശല്യം രൂക്ഷമായതോടെ ഈ മേഖലയിലെ പലരും വീടും സ്ഥലവും ഉപേക്ഷിച്ച് വാടക വീടുകളിലും മറ്റും താമസം മാറിയിരിക്കുകയാണ്.