ഹിരോഷിമ-നാഗസാക്കി ദിനാചരണം
1582445
Saturday, August 9, 2025 1:29 AM IST
പൈസക്കരി: സമാധാനത്തിന്റെ ദൂതുമായി പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ് അംഗങ്ങൾ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി. സമാധാന സന്ദേശമെഴുതിയ ബലൂണുകൾ വാനിലേക്കുയർത്തിയ വിദ്യാർഥികൾ 2025 സഡാക്കോ പക്ഷികളെ നിർമിച്ച് പ്രദർശിപ്പിക്കുകയും യുദ്ധ വിരുദ്ധ മതിലിൽ കൈയൊപ്പ് ചാർത്തുകയും ചെയ്തു. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം പരിപാടി ഉദ്ഘാടനം ചെയ്തു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്നത്തെ തലമുറ ലോക സമാധാനത്തിന്റെ വാഹകരാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, സാമൂഹിക ശാസ്ത്ര ക്ലബ് കൺവീനർ മെൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ യുദ്ധവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു.