ശുചിത്വ ക്വിസ് മത്സരം നടത്തി
1582446
Saturday, August 9, 2025 1:29 AM IST
ചപ്പാരപ്പടവ്: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വച്ച്ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഹർ ഘർ തിരങ്ക, ഹർ ഘർ സ്വച്ഛത പരിപാടിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് ആശാ വർക്കർമാർക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, സെക്രട്ടറി സി.കെ ശ്രീകുമാർ, അംഗങ്ങളായ സി. പദ്മനാഭൻ, ജോസഫ് ഉഴുന്നുപാറ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. ഹരിത കേരളം മിഷൻ ആർപി വി. സഹദേവൻ, ശുചിത്വ മിഷൻ ആർപി എം. സുജന എന്നിവർ നേതൃത്വം നൽകി. സജിത സുരേഷ് ഒന്നാം സ്ഥാനവും വിലാസിനി മോഹനൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനവും നടത്തി.