‘പയ്യാവൂർ മാംഗല്യം' അപേക്ഷകൾ എത്തിതുടങ്ങി
1582179
Friday, August 8, 2025 2:14 AM IST
പയ്യാവൂർ: പണ ചെലവില്ലാതെ ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്ന പയ്യാവൂർ പഞ്ചായത്തിന്റെ 'പയ്യാവൂർ മാംഗല്യം'ത്തിന് അപേക്ഷകൾ എത്തിതുടങ്ങി.അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടെയുള്ളവർക്ക് വിവാഹിതരാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെയാണ് 'പയ്യാവൂർ മാംഗല്യം' സംഘടിപ്പിക്കുന്നത്.ഇതിനായി ആദ്യം അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം. അപേക്ഷാഫോമിന്റെ മാതൃക സാമൂഹ്യ മാധ്യമങ്ങൾ വഴിയും പഞ്ചായത്ത് ഓഫീസ് വഴിയും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് ഫോട്ടോയും നൽകണമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി.
സ്ത്രീകളുടെ അപേക്ഷ സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറണം. ജില്ലാ വിധവക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ്സ്റ്റാൻഡിന് സമീപം കണ്ണൂർ, 670001 മേൽവിലാസത്തിലും അയക്കാം. പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ഒരുക്കിയ പെട്ടിയിലോ പ്രസിഡന്റ്, പയ്യാവൂർ പഞ്ചായത്ത്, കണ്ണൂർ ജില്ല, 670633 എന്ന വിലാസത്തിലോ ആണ് പുരുഷന്മാർ അപേക്ഷ നൽകേണ്ടത്.