കെഎസ്എസ്പിഎ ദ്വിദിന സത്യഗ്രഹം സമാപിച്ചു
1582182
Friday, August 8, 2025 2:14 AM IST
കണ്ണൂർ: കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തി വന്ന ദ്വിദിന സത്യഗ്രഹം സമാപിച്ചു. രണ്ടാം ദിവസത്തെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ഒരു കാലത്ത് സമരാവേശ പാർട്ടിയെന്ന അറിയപ്പെട്ടിരുന്ന സിപിഎം അധികാരത്തിലെത്തിയപ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയും സമരത്തെ അടിച്ചമർത്തുകയുമാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് പി.ലളിത അധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസമായ ഇന്നലെ വനിതകളെ മുൻനിർത്തിയായിരുന്നു സത്യഗ്രഹം നടത്തിയത്. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി ഫിലോമിന, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.വി ധനലക്ഷ്മി, തങ്കമ്മ വേലായുധൻ, പി.സി പ്രേമ വല്ലി, ജില്ലാ ജോയിന്റെ സെക്രട്ടറി വി. ലളിത, സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, ജില്ലാ പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി പി.സുഖദേവൻ പി.കെ രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കൊയറ്റി എന്നിവർ പ്രസംഗിച്ചു.