സൈഡ് വീൽ സ്കൂട്ടർ വിതരണം
1582442
Saturday, August 9, 2025 1:29 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു.
അപേക്ഷകർ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, എട്ട് വർഷത്തിനുള്ളിൽ മുച്ചക്ര വാഹനം ലഭിച്ചിട്ടില്ല എന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യ പത്രം, മുച്ചക്ര വാഹനം ഉപയോഗിക്കാൻ സാധിക്കുമെന്നുള്ള സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം അതാത് ഗ്രാമപഞ്ചായത്തുകളിലാണ് അപേക്ഷ നൽകേണ്ടത്.
പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം സമർപ്പിക്കപ്പെടുന്ന അപേക്ഷകരിൽ നിന്നാണ് പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഫോൺ: 0497 2997811, 8281999015.