വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ് ഉപജില്ലാതല ഉദ്ഘാടനം
1582177
Friday, August 8, 2025 2:14 AM IST
കരുവഞ്ചാൽ: വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ് ഉപജില്ലാതല ഉദ്ഘാടനം വെള്ളാട് ജിയുപിഎസിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി നിർവഹിച്ചു. തളിപ്പറമ്പ് നോർത്ത് എഇഒ കെ. മനോജ് അധ്യക്ഷത വഹിച്ചു. മറത്തുകളി സാഹിത്യവും സംവാദവും എന്ന വിഷയത്തിൽ ഡോ. രാജേഷ് കടന്നപ്പള്ളി ശില്പശാല നയിച്ചു. തളിപ്പറമ്പ് നോർത്ത് ബിപിസി കെ ബിജേഷ് സമ്മാനദാനം നിർവഹിച്ചു.
വിദ്യാരംഗം നേതൃനിരയിലുണ്ടായിരുന്ന രവീന്ദ്രൻ തിടിൽ, കെ. കൃഷ്ണൻ, ഗീത, പി.വി. വത്സല എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉപജില്ലാ സാഹിത്യ ക്വിസിൽ സമ്മാനർഹരായ കുട്ടികൾക്കുള്ള ഉപഹാരവും നൽകി. വിദ്യാരംഗം സബ്ജില്ലാ കൺവീനർ ജിഷ സി. ചാലിൽ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. പി. ഇബ്രാഹിം, കെ മിനി, എം.എം. ജനാർദനൻ, കെ.വി. മെസ്മർ, കെ.കെ. സിജു, ടി.ജി. പ്രതീഷ്, കാവ്യ ഉമേഷ്, സി. രമ്യ, ബിസിമോൾ, കെ.എൻ. അനൂപ് എന്നിവർ പ്രസംഗിച്ചു.