ഹിരോഷിമ-നാഗസാക്കി ദിനമാചരിച്ചു
1582181
Friday, August 8, 2025 2:14 AM IST
ചെറുപുഴ: ജോസ്ഗിരി സെന്റ് ജോസഫ് യുപി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനമാചരിച്ചു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കുകൾ നിർമിച്ചു കൊണ്ടുവരികയും അതോടൊപ്പം സഡാക്കോ കൊക്കിന്റെ ചരിത്രം കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.
മുഖ്യാധ്യാപിക ജിബി സെബാസ്റ്റ്യൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ യുദ്ധവിരുദ്ധ പരിപാടികൾ, പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ ജിനു സെബാസ്റ്റ്യൻ, സിസ്റ്റർ ടെസ് മരിയ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
പയ്യാവൂർ: കണ്ണൂർ ജില്ലാ ശാസ്ത്രവേദിയുടെ സഹകരണത്തോടെ നുച്യാട് ഗവ.യുപി സ്കൂളിൽ ഹിരോഷിമ ദിനാചരണവും ശാസ്ത്ര ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ അസീസ് നന്ദാനിശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക ബി. റഹ്മത്തുന്നിസ, വിദ്യാരംഗം കോ ഓർഡിനേറ്റർ വി.സി. പ്രശാന്തൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മാസികകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. തലശേരി ബ്രണ്ണൻ കോളജ് ഫിസിക്സ് വിഭാഗത്തിലെ ഡോ.സി.എച്ച്. മുഹമ്മദ് അഷ്ഫാസ് ക്ലാസെടുത്തു.