ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും ഫി​ലിം ഫെ​സ്റ്റി​വ​ലും "സ്പെ​യ്സ് സൂ​ത്ര-25' 11, 12 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. സു​ജി​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക്‌​സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ മ​ഹ​മൂ​ദും ഫി​ലിം ഫെ​സ്റ്റി​വെ​ൽ സി​ഡി​എം​ഇ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ള്ളാം​കു​ളം മ​ഹ​മൂ​ദും ഫു​ഡ് ഫെ​സ്റ്റി​വ​ൽ പ​യ്യാ​മ്പ​ലം ഡി​സ്ന‌ി വേ​വ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി.​വി. ഫൈ​സ​ലും നി​ർ​വ​ഹി​ക്കും. ത​ളി​പ്പ​റ​മ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം.

ന​ക്ഷ​ത്ര നി​രീ​ക്ഷ​ണം, ക്വി​സ് മ​ത്സ​രം, പ്ര​ബ​ന്ധ​ര​ച​ന, ക​വി​താ​ര​ച​ന, ചെ​റു​ക​ഥാ​ര​ച​ന, ഗ​വേ​ഷ​ണ ര​ച​ന​ക​ൾ പ​രി​ച​യ​പ്പെ​ട​ൽ, മെ​ഹ​ന്തി​യി​ട​ൽ മ​ത്സ​രം, റോ​ക്ക​റ്റ് മോ​ഡ​ൽ നി​ർ​മാ​ണം, സു​ഡോ​ക്കു തു​ട​ങ്ങി​യ​വ കോ​ള​ജി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഊ​ർ​ജ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് വാ​ന​നി​രീ​ക്ഷ​ണം പ​ഠ​ന​യാ​ത്ര​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​കെ.​കെ. ഫൈ​റൂ​സ്, ഡോ. ​ടി.​പി. ന​ഫീ​സ ബീ​വി, ഡോ. ​പി. ഹാ​രി​സ്, ഷി​സ ഖ​ദീ​ജ, റി​ഫാ​ൻ, നി​മ ഫാ​ത്തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.