ഡിവൈഎഫ്ഐ സമര സംഗമം: കാൽനട ജാഥകളാരംഭിച്ചു
1582849
Sunday, August 10, 2025 8:41 AM IST
തളിപ്പറമ്പ്: "ഞങ്ങൾക്കുവേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ തളിപ്പറമ്പിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ പഞ്ചായത്ത്-മുനിസിപ്പൽതല കാൽനട പ്രചാരണ ജാഥകളാരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷ ക്യാപ്റ്റനും എം. രജിത്ത് മാനേജറും ഇ. അഞ്ജന വൈസ് ക്യാപ്റ്റനുമായ ആന്തൂർ നഗരസഭ കാൽനട ജാഥ ഇരുമ്പ്കല്ലിൻതട്ടിൽ വി.വി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കെ. നവീൻ അധ്യക്ഷത വഹിച്ചു.
ചാലത്തൂരിൽ നിന്നും സി.പി. മുഹാസ് ക്യാപ്റ്റനും കെ. പ്രണവ് മാനേജറും പി.കെ. അനുഷ വൈസ് ക്യാപ്റ്റനുമായ കാൽനടജാഥ സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു.
പ്രജീഷ് ബാബു ക്യാപ്റ്റനും മനു സേവ്യയർ മാനേജറും മീര ചന്ദ്രൻ വൈസ് ക്യാപ്റ്റനുമായ പരിയാരം പഞ്ചായത്ത് കാൽനട ജാഥ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. വിജയൻ അധ്യക്ഷത വഹിച്ചു. സി.കെ. ഷോന ക്യാപ്റ്റനും പ്രണവ് വടക്കീൽ മാനേജറും പി. നിജേഷ് വൈസ് ക്യാപ്റ്റനുമായ കുറുമാത്തൂർ പഞ്ചായത്ത് കാൽനട ജാഥ പി.കെ. ശ്യാമള ഉദ്ഘാടനം ചെയ്തു. എ. സുജിത്ത് അധ്യക്ഷത വഹിച്ചു. ടി.പി. അഖില ക്യാപ്റ്റനും ശ്രീകുമാർ അമ്മാനപ്പാറ മാനേജറും കെ. സരിത്ത് വൈസ് ക്യാപ്റ്റനുമായ പട്ടുവം പഞ്ചായത്ത് കാൽനട ജാഥ കയ്യംതടത്തിൽ കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു. കെ.വി. വിഭ അധ്യക്ഷത വഹിച്ചു.