ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി
1582857
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: കണ്ണൂർ ഡിഎസ്സി സെന്റർ വയനാട് ചൂരൽമലയിലേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി കണ്ണൂരിൽ നിന്നുമാരംഭിച്ചു. സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള റാലി കണ്ണൂർ യുദ്ധ സ്മാരകത്തിന് സമീപം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട്, മലപ്പുറം വഴി റാലി 14ന് ചൂരൽമലയിൽ എത്തും.
സ്വാതന്ത്ര്യത്തിന്റെ 79ാം വാർഷികത്തോടനുബന്ധിച്ച സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന വിവിധങ്ങളായി പരിപാടിയിൽ ഉൾപ്പടുത്തിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
ഡിഎസ്സി കമാഡൻറും മിലിട്ടറി സ്റ്റേഷൻ കമാൻഡറുമായ കേണൽ പരംവീർ സിംഗ് നാഗ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, റിട്ട. ബ്രിഗേഡിയർ രാജ്കുമാർ, ശൗര്യചക്ര റിട്ട. കേണൽ പി.എ. മാത്യൂസ്, ശൗര്യചക്ര റിട്ട. സുബേദാർ പി.വി. മനീഷ്, സൈനിക ഓഫീസർമാർ, വിമുക്ത ഭടന്മാർ, എൻസിസി കേഡറ്റുകൾ, സ്കൂൾ വിദ്യാർഥികൾ സൈനിക വെൽഫെയർ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.