പൊട്ടിപ്പൊളിഞ്ഞ് ഏറ്റുപാറ- നെല്ലിക്കുറ്റി റോഡ്
1582959
Monday, August 11, 2025 1:47 AM IST
ഏറ്റുപാറ: നെല്ലിക്കുറ്റിയിൽ നിന്ന് ഏറ്റുപാറയിലെത്തുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായതോടെ യാത്ര ദുസഹമായി. സ്കൂൾ വാഹനങ്ങളും ചെറുവാഹനങ്ങളും ആശ്രയിക്കുന്ന മലയോരത്തെ പ്രധാന റോഡാണിത്.
അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പയ്യാവൂർ പഞ്ചായത്തിലും ഏരുവേശി പഞ്ചായത്തിലും നീളുന്ന ജില്ലാപഞ്ചായത്ത് വക റോഡാണിത്. പയ്യാവൂർ പരിധിയിൽ ഉൾപ്പെടുന്ന ഭാഗമാണ് തകർന്നു കിടക്കുന്നത്. മഴ കൂടിയായതോടെ നടക്കാൻ പറ്റാതായി. റോഡിന്റെ അവസ്ഥ കാരണം ഓട്ടോകളും ട്രിപ്പ് പോകാൻ മടിക്കുകയാണ്. റോഡിന് അരികിലൂടെ ജലനിധി പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതും റോഡിന്റെ തകർച്ചക്ക് കാരണമായെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
മഴ കഴിഞ്ഞാലുടൻ തകർന്ന ഭാഗത്ത് ടാറിംഗ് നടത്തണമെന്നാണ് പ്രധാന ആവശ്യം.