ഡിവൈഎഫ്ഐയെ കുട്ടൂപിടിച്ചുള്ള എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിക്കണം: കെഎസ്യു
1582848
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: എസ്എഫ്ഐയുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികളെയടക്കം മർദിക്കുന്ന ഗുണ്ടാപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ആവശ്യപ്പെട്ടു.
മാതമംഗലം സ്കൂളിൽ തെരഞ്ഞെടുപ്പ് കൺവൻഷന് പോയ കെഎസ്യു നേതാക്കളെ ആക്രമിച്ചതിന് തൊട്ട് പിറ്റേദിവസം തന്നെ കടന്നപ്പള്ളി സ്കൂളിൽ നോമിനേഷൻ കൊടുക്കാൻ നേതൃത്വം കൊടുത്തു എന്നതിന്റെ പേരിൽ അസൈനാർ (17) എന്ന വിദ്യാർഥിയെ സംഘടിതമായി ആക്രമിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുള്ള വെപ്രാളത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ കൂട്ടുകെട്ട് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇത്തരം ഗുണ്ടകൾക്കതെിരെ നടപടിയെടുക്കാൻ പോലീസ് തയാറാകണം. അല്ലാത്തപക്ഷം കെഎസ്യു അക്രമത്തെ പ്രതിരോധത്തിലൂടെ ചെറുക്കുമെന്നും എം.സി. അതുൽ പറഞ്ഞു.