കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു
1582913
Monday, August 11, 2025 12:03 AM IST
ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അജ്സല്‍ (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടുമാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റിംഗ് വീസയില്‍ ഷാര്‍ജയിലെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. അബൂബക്കർ-കദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്മൽ, ഇജാസ്, ഫാത്തിമ. മൃതദേഹം ഇന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ച് കബറടക്കും.