കൺവൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി
1582969
Monday, August 11, 2025 1:47 AM IST
കണ്ണൂർ: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയാ കൺവൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്നു. ജസ്റ്റീസ് ഡോ. കൗസർ ഇടപ്പകത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഏരിയാ പ്രസിഡന്റ് ആന്റോ.കെ ആന്റണിയുടെ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി. സാമുവൽ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 ഓളം പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യ സാംസ്കാരിക ബിസിനസ് മേഖലകളിലുള്ളവരെ ചടങ്ങിൽ ആദരിച്ചു. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയ തലത്തിൽ മികച്ചപ്രവർത്തനം നടത്തിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.ഗ്രാൻഡ് കൗൺസിൽ മെംബർ ഐസക്ക് പാലത്തിങ്കൽ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, ഏരിയാ നിയുക്ത പ്രസിഡന്റ് ഐ.സി രാജു, ഇന്റർനാഷണൽ ട്രഷറർ ആന്റണി ജോസഫ്, റീജണൽ ചെയർമാൻമാരായ സുരേഷ് കുമാർ, ജോസ് അൽഫോൺസ്, കെ രഞ്ജിത്ത് കുമാർ, സുബ്രഹ്മണി റജുബേട്ടൻ, നാരായണ റാവു, സിബി അഗസ്റ്റിൻ, ഏരിയ ട്രഷറർ പ്രതീഷ് പോൾ എന്നിവർ പ്രസംഗിച്ചു. കെ.എം. സ്കറിയച്ചൻ സ്വാഗതവും ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ നന്ദിയും പറഞ്ഞു.
ഈ വർഷം അഞ്ച് കോടിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഇന്ത്യ ഏരിയ തലത്തിൽ നടത്തുമെന്ന് പ്രസിഡന്റ് ആന്റോ കെ ആന്റണി, സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ എന്നിവർ അറിയിച്ചു. ഭവന രഹിതർക്ക് വീട് വച്ച് നൽകൽ, രോഗികൾക്ക് ചികിത്സാ സഹായം, ഡയാലിസിസ് സെന്ററുകൾക്ക് ഡയാലിസിസ് മെഷീനുകൾ നൽകൽ, നിർധനരായ ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് സൗജന്യ പാസ് നൽകൽ, നിർധനരായ വിദ്യാർഥികൾക്ക് പഠന സൗകര്യം നൽകൽ മുതലായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കും.