കുറുന്തോട്ടി കൃഷിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ കെ.വി. ശാരദ സ്വാതന്ത്ര്യദിന പരേഡിൽ അതിഥിയാകും
1582958
Monday, August 11, 2025 1:47 AM IST
തളിപ്പറമ്പ്: കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കെ.വി ശാരദക്ക് സ്വാതന്ത്ര്യ ദിന പരേഡിലേക്ക് അതിഥിയായി ക്ഷണം. പട്ടുവം മുറിയാത്തോടിലെ കെ.വി ശാരദയെയാണ് സ്വാതന്ത്ര്യദിന പരേഡിലേക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രത്യേക അതിഥിയായി ക്ഷണിച്ചത്.
ശാരദ നാളെ ഡൽഹിയിലേക്ക് യാത്ര തിരിക്കും.
പട്ടുവം പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിൽ നടപ്പാക്കിയ കുറുന്തോട്ടി കൃഷിയിലൂടെ ശാരദ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഔഷധ ഗ്രാമം പദ്ധതിയിൽ പട്ടുവം കൃഷിഭവൻ നടത്തിയ കുറുന്തോട്ടി കൃഷി വിത്ത് ഉത്പാദനത്തിലാണ് ശാരദ നേട്ടം കൈവരിച്ചത്. പട്ടുവം കുടുംബശ്രീ സിഡിഎസിന്റെ കീഴിലെ മുറിയാത്തോട് എഡിഎസിലെ ധനലക്ഷ്മി കുടുബശ്രീ അംഗവും ജെഎൽ.ജി അംഗവുമാണ്.