കണ്ണൂർ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: ഒരാൾക്കെതിരേ കേസ്
1582860
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: വ്യാജ ബിടെക് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പ്രഫ. കെ. ജിതേഷിന്റെ പരാതിയിലാണ് മുഹമ്മദ് ഷഖ് സാദിനെതിരെ ടൗൺ പോലീസ് കേസെടുത്ത്. പ്രതിക്ക് ജോലി നേടാൻ ഡാറ്റാഫ്ലോ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഹാജരാക്കിയ ബിടെക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു വേണ്ടി അയച്ചു കിട്ടിയതിൽ പരിശോധിച്ചതിൽ സർവകലാശാലയുടെ വ്യാജ എംബ്ലവും സീലും ഉപയോഗിച്ച് വ്യാജമായി നിർമിച്ച് ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.