യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
1582853
Sunday, August 10, 2025 8:41 AM IST
മാതമംഗലം: കടന്നപ്പള്ളി സർക്കാർ ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ കെഎസ്യു പ്രവര്‍ത്തകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. രാജേഷ് മല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് അഫ്സൽ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ കെപിസിസി മെംബർ എം. പി. ഉണ്ണികൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി കെ. ബ്രിജേഷ് കുമാര്‍, എസ്.കെ.പി. സക്കറിയ, എന്‍.ജി. സുനില്‍പ്രകാശ്, സുധീഷ് കടന്നപ്പള്ളി, സന്ദീപ് പാണപ്പുഴ, വി. രാജന്, എന്‍.വി. മധുസൂദനന്, അക്ഷയ് പറവൂര്‍, ഒ.പി. ഉമ്മര്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഭവത്തിൽ യുഡിഎഫ് കടന്നപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.